You are Here : Home / News Plus

ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

Text Size  

Story Dated: Monday, May 18, 2015 04:08 hrs UTC

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍, കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ അതീവ ജാഗ്രതപുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. 2.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ അടിക്കാന്‍ സാധ്യതയുണ്ട്.

ഉത്തരപടിഞ്ഞാറന്‍ മേഖലയില്‍നിന്ന് വീശുന്ന ശക്തമായ കാറ്റാണ് കടല്‍ക്ഷോഭത്തിന് കാരണം. രണ്ടു ദിവസമായി തെക്കന്‍ ജില്ലകളില്‍ വീശുന്ന കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ ഉത്തരകേരളത്തിലേക്കും വ്യാപിച്ചേക്കും. അങ്ങനെയെങ്കില്‍ ഉത്തരമേഖലയിലും കടല്‍ക്ഷോഭം ശക്തിയാര്‍ജിക്കും.
ഞായറാഴ്ച രാവിലെ മുതല്‍ മലബാര്‍ മേഖലയില്‍ കടല്‍ക്ഷോഭം ശക്തമായിരുന്നു. ഇതു കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.