You are Here : Home / News Plus

മൂന്നാറിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം

Text Size  

Story Dated: Monday, May 18, 2015 06:24 hrs UTC

മൂന്നാറിനടുത്ത് കരടിപ്പാറക്ക് സമീപം ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. സേലം സ്വദേശി ദാമോദരനാണ് മരിച്ചത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തമിഴ്നാട്ടില്‍ നിന്നുള്ള ടൂറിസ്റ്റ് സംഘം സഞ്ചരിച്ച മിനിബസാണ് അപകടത്തില്‍ പെട്ടത്. മൂന്നാറില്‍ നിന്ന് കരടിപ്പാറക്ക് പോകുംവഴി വ്യൂപോയിന്‍റിനടുത്താണ് അപകടം നടന്നത്. ബസ് പൂര്‍ണമായും തകര്‍ന്നു. 150ലേറെ അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.