You are Here : Home / News Plus

മദനി കേരളത്തിലേക്ക് തിരിച്ചു

Text Size  

Story Dated: Monday, May 18, 2015 07:46 hrs UTC

ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെത്തുടര്‍ന്ന് പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക് തിരിച്ചു. രാവിലെ 8.55 ന് അദ്ദേഹം ബെംഗളൂരുവിലെ സഹായ ആസ്പത്രിയില്‍നിന്ന് പുറപ്പെട്ടു. ഭാര്യയും അടുത്ത ബന്ധുക്കളും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ബെംഗളൂരു സിറ്റി പോലീസ് സംഘമാണ് അദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്നത്. കര്‍ണാടകത്തിനാണ് സുരക്ഷാ ചുമതല. ഉച്ചയോടെ കെമ്പഗൗഡ വിമാനത്താവളത്തില്‍നിന്ന് അദ്ദേഹം കേരളത്തിലേക്ക് തിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.