You are Here : Home / News Plus

പ്രശ്‌നങ്ങള്‍ പരിഹരിച്ചു; തര്‍ക്കങ്ങള്‍ അപ്രസക്തമായെന്ന് സുധീരന്‍

Text Size  

Story Dated: Monday, May 18, 2015 07:47 hrs UTC

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും യു.ഡി.എഫ് തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. തര്‍ക്കങ്ങള്‍ അപ്രസക്തമായെന്നും ഇപ്പോള്‍ എല്ലാം സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. മേഖലാജാഥ മാറ്റിവെക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധീരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. 

യു.ഡി.എഫ് യോഗം വൈകീട്ട് ചേരാനിരിക്കെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തിരക്കിട്ട ശ്രമങ്ങളാണ് തിങ്കളാഴ്ച നടന്നത്. മന്ത്രി കെ.സി ജോസഫ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനുമായും ചര്‍ച്ച നടത്തി. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടിയും വി.കെ ഇബ്രാഹീം കുഞ്ഞും സുധീരനുമായും കൂടിക്കാഴ്ച നടത്തി. വൈകീട്ടോടെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെ.പി.സി.സി ആസ്ഥാനത്തെത്തി സുധീരനുമായി ചര്‍ച്ച നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.