You are Here : Home / News Plus

ലൈറ്റ് മെട്രോയില്‍ സ്വകാര്യ പങ്കാളിത്തം: നിലപാടില്‍ മാറ്റമില്ലെന്ന് ഇ ശ്രീധരന്‍

Text Size  

Story Dated: Monday, May 18, 2015 07:53 hrs UTC

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്ക് സ്വകാര്യ പങ്കാളിത്തം ഉപകാരപ്രദമല്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്. തന്റെ നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അത് ആവര്‍ത്തിക്കേണ്ടതില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ലൈറ്റ് മെട്രോ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി രണ്ടാം വട്ടവും ചര്‍ച്ച നടത്താന്‍ എത്തിയപ്പോഴാണ് ശ്രീധരന്‍ നിലപാട് ആവര്‍ത്തിച്ചത്. 

പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ വേണമെന്നാണ് ധനവകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍ പൂര്‍ണമായും കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ സംരംഭമായി പദ്ധതി നടപ്പാക്കണമെന്ന നിലപാടില്‍ പദ്ധതിയുടെ ഉപദേഷ്ടാവായ ഇ ശ്രീധരന്‍ ഉറച്ചുനില്‍ക്കുകയാണ്. തര്‍ക്കം കാരണം പദ്ധതി അനിശ്ചിതത്വത്തിലായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി വീണ്ടും ഇ ശ്രീധരനുമായി കൂടിക്കാഴ്ച നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.