You are Here : Home / News Plus

യുഡിഎഫ് മേഖലാജാഥകള്‍ മാറ്റില്ല

Text Size  

Story Dated: Monday, May 18, 2015 10:20 hrs UTC

യുഡിഎഫ് മേഖലാജാഥകള്‍ മാറ്റില്ല. ഇതു സംബന്ധിച്ചു കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ധാരണയായതായാണു സൂചന. പരസ്യപ്രസ്താവനകള്‍ പാടില്ലെന്നു നേതാക്കള്‍ക്കു നിര്‍ദേശം നല്‍കിയതായി കോണ്‍ഗ്രസ് ഇന്നു ചേരുന്ന യുഡിഎഫ് യോഗത്തെ അറിയിക്കും. മേഖലാ ജാഥകള്‍ മാറ്റേണ്ടതില്ലെന്നാണു പൊതുവികാരമെന്നും ജാഥയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ മാധ്യമങ്ങളോടു പറഞ്ഞു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടു മതി ജാഥയെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം വിളിക്കണമെന്നും ഞായറാഴ്ച ചേര്‍ന്ന മുസ്‌ലീംലീഗ് നേതൃയോഗം ആവശ്യപ്പെട്ടതോടെയാണു ജാഥകള്‍ മാറ്റിവച്ചേക്കുമെന്ന അഭ്യൂഹങ്ങളുയര്‍ന്നത്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനാണു ജാഥ നടത്തുന്നതെന്നും എന്നാല്‍ ചിലര്‍ കോട്ടങ്ങളാണ് ഉയര്‍ത്തി കാട്ടുന്നതെന്നുമായിരുന്നു ഞായറാഴ്ച പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
ലീഗിന്റെ ആവശ്യം അംഗീകരിച്ചു തിങ്കളാഴ്ച വൈകുന്നേരം ആറിനു യുഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തുടര്‍ന്നാല്‍ ജാഥ നടത്തേണ്‌ടെന്ന തീരുമാനത്തില്‍ മുസ്‌ലീംലീഗ് ഉറച്ചു നില്‍ക്കുമെന്ന സ്ഥിതി വന്നതോടെയാണു കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം ആരംഭിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.