You are Here : Home / News Plus

അച്യുതാനന്ദനു പോളിറ്റ് ബ്യൂറോയുടെ പരസ്യ ശാസന

Text Size  

Story Dated: Monday, May 18, 2015 10:22 hrs UTC

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനു സിപിഎം പോളിറ്റ് ബ്യൂറോയുടെ പരസ്യ ശാസന. പരസ്യപ്രസ്താവനകളുടെ പേരിലാണു വി.എസിനെ പാര്‍ട്ടി ശാസിച്ചത്. വി.എസ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പാര്‍ട്ടി താത്പര്യത്തിനു വിരുദ്ധമാണെന്നും പോളിറ്റ് ബ്യുറോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പ്രകാശ് കാരാട്ടും പിണറായി വിജയനുമടങ്ങുന്ന മുന്‍ നേതൃത്വമാണു സിപിഎമ്മിനെ ശിഥിലമാക്കിയെന്നും പഴയ സെക്രട്ടറിയുടെ ചില നിലപാടുകള്‍ പുതിയ സെക്രട്ടറിക്കുമുണ്‌ടെന്നും ഇതു കേന്ദ്ര നേതൃത്വം തിരുത്തുമെന്നുമായിരുന്നു ഞായറാഴ്ച വി.എസ് മാധ്യമങ്ങളോടു പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.