You are Here : Home / News Plus

ലൈറ്റ് മെട്രോയില്‍ ഇ. ശ്രീധരന്റെ പങ്കാളിത്തമുണ്ടാകും

Text Size  

Story Dated: Monday, May 18, 2015 10:24 hrs UTC

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കുന്ന ലൈറ്റ് മെട്രോയില്‍ ഇ. ശ്രീധരന്റെ പങ്കാളിത്തമുണ്ടാകും. പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വേണമെന്ന ധനവകുപ്പിന്റെ ശിപാര്‍ശ മുഖ്യമന്ത്രി തളളിയതോടെയാണു മെട്രോയില്‍ ശ്രീധരന്റെ സാന്നിധ്യമുറപ്പായത്. പദ്ധതി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വേണമെന്ന ആവശ്യം ആദ്യം മുതല്‍ ധനവകുപ്പ് ഉന്നയിച്ചിരുന്നു. എന്നാല്‍ സ്വകാര്യ പങ്കാളിത്തമുണ്ടായാല്‍ പദ്ധതിയില്‍ താനും ഡിഎംആര്‍സിയും ഉണ്ടാവില്ലെന്നു ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണു തിങ്കളാഴ്ച ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം ധനവകുപ്പിന്റെ ആവശ്യം തള്ളിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.