You are Here : Home / News Plus

കൈക്കൂലി വാങ്ങാന്‍ മാത്രമാണ് സര്‍ക്കാറിന് താല്‍പര്യമെന്ന് കോടിയേരി

Text Size  

Story Dated: Monday, May 18, 2015 03:59 hrs UTC

കോട്ടയം: കൈക്കൂലി വാങ്ങുന്നതില്‍ മാത്രമാണ് യു.ഡി.എഫ് സര്‍ക്കാറിന് താല്‍പര്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രി കെ.എം. മാണിയുടെ വീട്ടിലേക്കു ബീഡി തൊഴിലാളികള്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്‍െറ ആരോപണങ്ങള്‍ ഇപ്പോള്‍ ഭരണപക്ഷ നേതാക്കള്‍ തന്നെ ഉന്നയിക്കുകയാണ്. സര്‍ക്കാറിനെതിരെ പ്രതികരിച്ച എ.കെ ആന്‍റണി ഉള്‍പ്പെടെയുള്ളവരെ നേരിടാന്‍ ഉമ്മന്‍ചാണ്ടി ആറാട്ടുമുണ്ടന്മാരെ രംഗത്ത് ഇറക്കിയിരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.