You are Here : Home / News Plus

യു.ഡി.എഫ് സര്‍ക്കാര്‍ ഒറ്റക്കെട്ടായി അഞ്ച് വര്‍ഷവും പൂര്‍ത്തിയാക്കുമെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Monday, May 18, 2015 04:15 hrs UTC

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ ഒറ്റക്കെട്ടായി അഞ്ച് വര്‍ഷവും പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇത് പറയുന്നതിന് ലഭിക്കുന്ന ആത്മവിശ്വാസം മുന്നണിയുടെ കെട്ടുറപ്പും ജനങ്ങള്‍ നല്‍കുന്ന പിന്തുണയുമാണ്. വിവാദങ്ങളല്ല, റിസള്‍ട്ട് ആണ് കേരളത്തിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്‍െറ നാലാം വാര്‍ഷിക പരിപാടികള്‍ തിരുവനന്തപുരം സെനറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് എം.എല്‍.എമാരുടെ ഭൂരിപക്ഷത്തില്‍ തുടങ്ങി, അതെക്കുറിച്ച് ഒരിക്കലും തിരിഞ്ഞുനോക്കേണ്ട ആവശ്യമില്ലാത്ത വിധത്തില്‍ മുമ്പോട്ട് പോയതും ഉപതെരെഞ്ഞടുപ്പിലും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലും സര്‍ക്കാറിന്‍െറ പരിപാടികള്‍ക്ക് ലഭിച്ച വമ്പിച്ച പിന്തുണയുമാണ് യു.ഡി.എഫ് സര്‍ക്കാറിന്‍െറ ശക്തി. അഭിമാനിക്കാന്‍ ഒന്ന് മാത്രമേ സര്‍ക്കാറിനുള്ളൂ. ബാക്കിയുള്ളതെല്ലാം ജനങ്ങള്‍ക്കുള്ളതാണ്. മന്ത്രിസഭാംഗങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് എന്നതാണ് ഞങ്ങള്‍ക്ക് അഭിമാനിക്കാനുള്ളത്. ജനാധിപത്യത്തില്‍ അഭിപ്രായങ്ങളും, അഭിപ്രായ വ്യാത്യാസങ്ങളുമുണ്ട്. അത് ജനാധിപത്യ ശൈലിയില്‍ പറഞ്ഞു തീര്‍ത്ത് ഒറ്റ ടീമായി മുമ്പോട്ട് പോകാനായി. ബാക്കിയുള്ളതെല്ലാം ജനങ്ങള്‍ നല്‍കിയ പിന്തുണയും കലവറയില്ലാത്ത സഹകരണവുമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.