You are Here : Home / News Plus

നാളെ രണ്ട് മണിക്കൂര്‍ വാഹന പണിമുടക്ക്

Text Size  

Story Dated: Monday, May 18, 2015 04:24 hrs UTC

തിരുവനന്തപുരം: പെട്രോളിന്‍െറയും ഡീസലിന്‍െറയും വില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച രണ്ട് മണിക്കൂര്‍ വാഹന പണിമുടക്ക്. രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് മോട്ടോര്‍ തൊഴിലാളികള്‍ വാഹന സര്‍വീസ് നിര്‍ത്തിവെക്കുന്നത്. മോട്ടോര്‍ തൊഴിലാളി ഫെഡറേഷനുകളുടെ സംയുക്ത സമരസമിതിയാണു പണിമുടക്കിന് ആഹ്വാനം ചെയ്തത്.
രണ്ടാഴ്ചക്കുള്ളില്‍ രണ്ടു തവണയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില വര്‍ധിപ്പിച്ചത്. എണ്ണക്കമ്പനികള്‍ക്കു കൊള്ളലാഭം കൊയ്യാനും നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാനും വിലവര്‍ധന ഇടയാക്കും. നടപടി പിന്‍വലിക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ധിപ്പിച്ച നികുതി കുറക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.