You are Here : Home / News Plus

യു.ഡി.എഫ് മേഖലാജാഥകള്‍ മുന്‍നിശ്ചിയ പ്രകാരം നടക്കുമെന്ന് പി.പി തങ്കച്ചന്‍

Text Size  

Story Dated: Monday, May 18, 2015 05:16 hrs UTC

തിരുവനന്തപുരം: യു.ഡി.എഫ് മേഖലാജാഥകള്‍ മുന്‍നിശ്ചിയ പ്രകാരം നടക്കുമെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. എല്ലാ ഘടകകക്ഷി നേതാക്കളും മുന്നണി യോഗത്തില്‍ പങ്കെടുത്തിരുന്നു. അനാവശ്യ വിവാദങ്ങളാണ് കുറച്ചു ദിവസങ്ങളിലായി സംസ്ഥാനത്ത് നടന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് യോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ നേതാക്കളോടൊ പാര്‍ട്ടി വേദികളിലോ പറയണമെന്നും യോഗം നിര്‍ദേശിച്ചിട്ടുണ്ട്. പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്. പ്രസ്താവനകള്‍ക്ക് ഉദ്ദേശിക്കാത്ത മാനങ്ങളാണ് അവര്‍ നല്‍കുന്നതെന്നും തങ്കച്ചന്‍ ചൂണ്ടിക്കാട്ടി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.