You are Here : Home / News Plus

ബി.ജെ.പി സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി

Text Size  

Story Dated: Tuesday, May 19, 2015 03:54 hrs UTC

യു.ഡി.എഫ്. സര്‍ക്കാറിന്‍്റെ അഴിമതിക്കും ഒത്തുകളി ഭരണത്തിനുമെതിരെ ബി.ജെ.പിയുടെ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി. തിങ്കളാഴ്ച വൈകീട്ട് ആരംഭിച്ച സമരം ഇന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യും. കന്‍്റോണ്‍മെന്‍്റ് ഗേറ്റ് ഒഴികെയുള്ള മുഴുവന്‍ ഗേറ്റുകളും സമരക്കാര്‍ ഉപരോധിക്കുന്നുണ്ട്. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്‍്റ് വി. മുരളീധരന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ ഉപരോധത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഉപരോധസമരം നടക്കുന്നതിനാല്‍ ചൊവ്വാഴ്ച നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചക്ക് 3ന് തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടക്കുന്ന ബി.ജെ.പി. സംസ്ഥാന ഭാരവാഹികളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ അമിത്ഷാ സംസാരിക്കും. വൈകുന്നേരം 5ന് സ്റ്റാച്യുവിലെ സംസ്കൃതി ഭവനില്‍ നടക്കുന്ന പാര്‍ട്ടി പ്രമുഖരുടെയും പൗരപ്രമുഖരുടെയും യോഗവും അമിത്ഷാ ഉദ്ഘാടനം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.