You are Here : Home / News Plus

മലബാര്‍ സിമന്‍റ് അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്ന് സുധീരന്‍

Text Size  

Story Dated: Tuesday, May 19, 2015 07:20 hrs UTC

മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കും. ശശീന്ദ്രന്‍റെയും മക്കളുടെയും മരണം സംബന്ധിച്ച് നേരത്തെ നടന്ന സി.ബി.ഐ അന്വേഷണം ശരിയായ ദിശയിലല്ല. മലബാര്‍ സിമന്‍റ്സ് അഴിമതി കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും അത് ഇഴഞ്ഞു നീങ്ങുകയാണ്. പുതിയ മൊഴികള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ശശീന്ദ്രന്‍റെ മരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സി.ബി.ഐ പ്രത്യേക സംഘം അന്വേഷിക്കണമെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മലബാര്‍ സിമന്‍റ്സ് അഴിമതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ പങ്കുചേര്‍ന്നയാളാണ് താന്‍. വിഷയം രാഷ്ട്രീയമായി കൂട്ടിക്കുഴക്കരുത്. കേസില്‍ ശരിയായ അന്വേഷണം അനിവാര്യമാണെന്നും സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.