You are Here : Home / News Plus

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എളമരം കരീം

Text Size  

Story Dated: Tuesday, May 19, 2015 07:26 hrs UTC

മലബാര്‍ സിമന്‍റ്സ് അഴിമതി കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് എളമരം കരീം. സൂര്യമൂര്‍ത്തി നല്‍കിയ രഹസ്യമൊഴിയെന്തെന്ന് തനിക്കറിയില്ല. ആരോപണമുന്നയിച്ച സൂര്യമൂര്‍ത്തി ശശീന്ദ്രന്‍റെയും മക്കളുടെ മരണത്തിലും അഴിമതിക്കസിലും പ്രതിചേര്‍ക്കപ്പെട്ടയാളാണ്. പ്രതി പട്ടികയില്‍ നിന്ന് രക്ഷപ്പെടാനായി സി.ബി.ഐയുടെ മാപ്പു സാക്ഷിയായ വ്യക്തിയാണ് ഇയാള്‍. അങ്ങനൊരു വ്യക്തി നല്‍കുന്ന മൊഴിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് അദ്ദേഹം പ്രതികരിച്ചു.

യു.ഡി.എഫിലെ മുഖം രക്ഷിക്കാനായി സ്വകാര്യ ചാനല്‍ കെട്ടിചമച്ച ആരോപണമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് ഇതു സംബന്ധിച്ച രേഖകള്‍ ചാനലിന് ലഭിച്ചതെന്നും എളമരം കരീം പറഞ്ഞു. കല്‍പറ്റയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.