You are Here : Home / News Plus

യു.ഡി.എഫിന്‍റെ തെക്കന്‍ മേഖലാ ജാഥ തുടങ്ങി

Text Size  

Story Dated: Tuesday, May 19, 2015 07:31 hrs UTC

യു.ഡി.എഫിന്‍റെ തെക്കന്‍ മേഖല ജാഥ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. തെക്കന്‍ മേഖല ജാഥാ ക്യാപ്റ്റന്‍ ആര്‍.എസ്.പി നേതാവ് എന്‍.കെ.പ്രമേചന്ദ്രന്‍ എം.പിയെ ഹാരമണിയിച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
വിവാദങ്ങള്‍ ഉണ്ടാക്കി സംസ്ഥാനത്തിന്‍റെ വികസന പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ പൂര്‍ണ പിന്തുണയോടെയാണ് നാല് വര്‍ഷവും സര്‍ക്കാര്‍ ഭരിച്ചത്. അവസാന വര്‍ഷവും അങ്ങനെ തന്നെ മുന്നോട്ട് പോകും. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് മേഖല ജാഥകള്‍ സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.ബാബു, വി.എസ്.ശിവകുമാര്‍, ഷിബു ബേബി ജോണ്‍, കെ.മുരളീധരന്‍ എം.എല്‍എ, പന്തളം സുധാകരന്‍, പി.സി.വിഷ്ണുനാഥ് എം.എല്‍.എ, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.