You are Here : Home / News Plus

അഴിമതി ആരോപണം ആര്‍ക്കെതിരെ ഉയര്‍ന്നാലും അന്വേഷിക്കണം: വി.എസ്‌

Text Size  

Story Dated: Tuesday, May 19, 2015 07:40 hrs UTC

അഴിമതി ആരോപണം ആര്‍ക്കെതിരെ ഉയര്‍ന്നാലും അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുന്‍മന്ത്രി എളമരം കരീമിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സ്വാഭാവികമായും അന്വേഷണം നടക്കുമല്ലോയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടാണ് അദ്ദേഹം പ്രതികരിച്ചത്. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ വ്യവസായമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റി അംഗവുമായ എളമരം കരീമിന് വ്യവസായി വി.എം രാധാകൃഷ്ണന്‍ പണം കൈമാറിയെന്ന് വെളിപ്പെടുത്തുന്ന രേഖകകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.