You are Here : Home / News Plus

ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി തിരിച്ചെത്തി

Text Size  

Story Dated: Wednesday, May 20, 2015 03:55 hrs UTC

ആറുദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രിയോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം ഡല്‍ഹിയിലത്തെിയത്. ചൈന, മംഗോളിയ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്.

സന്ദര്‍ശനത്തില്‍ മൂന്നു രാജ്യങ്ങളുമായുള്ള ഉഭയകക്ഷിബന്ധം ഉറപ്പിക്കുകയും നിരവധി വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. മെയ് 14നാണ് പ്രധാനന്ത്രിയുടെ സന്ദര്‍ശനം ആരംഭിച്ചത്. ആദ്യ മൂന്ന് ദിവസങ്ങള്‍ ചൈന സന്ദര്‍ശിച്ച അദ്ദേഹം മെയ് 17ന് മംഗോളിയയിലേക്ക് പോയി. 18നും 19നും ദക്ഷിണ കൊറിയ സന്ദര്‍ശിച്ചാണ് പ്രധാനമന്ത്രിയുടെ മടക്കം.

മൂന്നുരാജ്യങ്ങളിലെ നേതാക്കളുമായി വിവിധ വിഷയങ്ങള്‍ ഇന്ത്യന്‍ സംഘം ചര്‍ച്ച ചെയ്തു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലേക്കു വിദേശ വ്യവസായികളുടെ സഹകരണം പ്രധാനമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.