You are Here : Home / News Plus

സര്‍ക്കാരിനെതിരായ വിമര്‍ശം; പ്രധാനമന്ത്രി മുതിര്‍ന്ന മന്ത്രിമാരുടെ യോഗം വിളിച്ചു

Text Size  

Story Dated: Wednesday, May 20, 2015 06:54 hrs UTC

ആറുദിവസത്തെ വിദേശ സന്ദര്‍ശനം കഴിഞ്ഞ് ഡല്‍ഹിയില്‍ മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മുതിര്‍ന്ന അഞ്ച് കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ചു. ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു, നഗരവികസനമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ റേസ് കോഴ്‌സ് റോഡിലുള്ള പ്രധാനമന്ത്രിയുടെ വസതിയില്‍ചേരുന്ന യോഗത്തില്‍ പങ്കെടുക്കും. 

സര്‍ക്കാരിനെതിരായ ഉയരുന്ന വിമര്‍ശങ്ങള്‍ എങ്ങനെ നേരിടണമെന്ന കാര്യമാവും യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. കേന്ദ്രസര്‍ക്കാരിനെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് 100 പത്രസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണിത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സര്‍ക്കാരിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശങ്ങളും യോഗം ചര്‍ച്ചചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.