You are Here : Home / News Plus

ഡല്‍ഹിയില്‍ നിഴല്‍ഭരണത്തിന് കേന്ദ്ര ശ്രമമെന്ന് കെജ്‌രിവാള്‍

Text Size  

Story Dated: Wednesday, May 20, 2015 08:29 hrs UTC

ലഫ്. ഗവര്‍ണറിലൂടെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ നേരിട്ട് ഭരണം നടത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് കെജ്‌രിവാള്‍ ഈ ആരോപണം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിനെ ഭരണഘടനയ്ക്ക് അനുസൃതമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും കെജ്‌രിവാള്‍ കത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥരുടെ നിമയനവും സ്ഥലംമാറ്റവും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ലഫ്. ഗവര്‍ണറും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ഒന്നുകൂടി രൂക്ഷമായിരിക്കുകയാണ് ഇതോടെ. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി ചര്‍ച്ച നടത്തുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.