You are Here : Home / News Plus

സെന്‍സെക്‌സ് 191 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

Text Size  

Story Dated: Wednesday, May 20, 2015 11:29 hrs UTC

മികച്ച നേട്ടത്തോടെയാണ് ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ബാങ്ക് ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് സൂചിക 191.68 പോയന്റ് ഉയര്‍ന്ന് 27837.21ലും നിഫ്റ്റി 57.60 പോയന്റ് നേട്ടത്തില്‍ 8423.25ലുമാണ് ക്ലോസ് ചെയ്തത്. 

1362 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1336 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ടാറ്റ പവര്‍, ടിസിഎസ്, എച്ച്ഡിഎഫ്‌സി, വിപ്രോ തുടങ്ങിയവ നേട്ടത്തിലും ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ഭേല്‍, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.