You are Here : Home / News Plus

ജയലളിത 23ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

Text Size  

Story Dated: Wednesday, May 20, 2015 11:29 hrs UTC

എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ജയലളിത മെയ് 23ന് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 

അനധികൃത സ്വത്ത്‌സമ്പാദന കേസില്‍ കുറ്റവിമുക്തയായി തിരിച്ചെത്തിയ ജയലളിത വീണ്ടും മുഖ്യമന്ത്രിയാവുമോ ഇല്ലയോ എന്നത് സംബന്ധിച്ചുള്ള അവ്യക്തതകള്‍ക്ക് ഇതോടെ വിരാമമാവുകയാണ്. ജയലളിതയുടെ ആഭാവത്തില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റ ഒ.പനീര്‍സെല്‍വം 22ന് സ്ഥാനമൊഴിയുമെന്ന് എ.ഐ.എ.ഡി.എം.കെ വക്താവ് സി.ആര്‍ സരസ്വതി വ്യക്തമാക്കി. 

മെയ് 22ന് പാര്‍ട്ടിയുടെ സ്ഥാപകനായ എം.ജി.ആറിന്റെയും ഡി.എം.കെ സ്ഥാപകന്‍ അണ്ണാദുരൈയുടെയും ഡി.കെ സ്ഥാപകന്‍ ഇ.വി രാമസ്വാമിയുടെയും പ്രതിമകളില്‍ ജയലളിത പുഷ്പാര്‍ച്ചന നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.