You are Here : Home / News Plus

ലെഡും എംജിഎസും കൂടുതല്‍; മാഗി ന്യൂഡില്‍സിന്റെ ലൈസന്‍സ് റദ്ദാക്കുന്നു

Text Size  

Story Dated: Wednesday, May 20, 2015 01:11 hrs UTC

അപകടകരമായ അളവില്‍ ലെഡിന്റെയും എം.എസ്.ജിയുടെയും അംശം കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി ന്യൂഡില്‍സിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ലക്‌നൗവിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ശുപാര്‍ശ ചെയ്തു. 

കൊല്‍ക്കത്തയിലെ റഫറല്‍ ലാബില്‍ നടത്തിയ പരിശോധനകളില്‍ ശരീരത്തിന് ഹാനികരമായ ലെഡ്, മോണോസോഡിയം ഗ്ലൂറ്റാമേറ്റ് (എം.ജി.എസ് )എന്നിവയുടെ അളവ് അനുവദനീയമായതിലും അധികമാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് ലൈസന്‍സ് റദ്ദാക്കാനായി ശുപാര്‍ശ സമര്‍പ്പിച്ചത്. 

എന്നാല്‍ ഈ വാര്‍ത്ത മാഗി ന്യൂഡിസില്‍സിന്റെ നിര്‍മ്മാതാക്കളായ നെസ് ലെ നിഷേധിച്ചു. ന്യൂഡില്‍സിന്റെ നിര്‍മ്മാണത്തിന് എം.ജി.എസ് ഉപയോഗിക്കുന്നില്ല. നിര്‍മ്മാണവേളയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന എം.ജി.എസ് ആയിരിക്കാം സാമ്പിളില്‍ കണ്ടെത്തിയത്. ഇന്ത്യയിലെ ഭക്ഷ്യ നിയമത്തില്‍ എം.ജി.എസിന്റെ അളവിനെക്കുറിച്ച് പറയുന്നില്ല എന്നും നെസ് ലെ വക്താവ് പ്രതികരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.