You are Here : Home / News Plus

കണ്ണൂര്‍ പിണറായിയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞു

Text Size  

Story Dated: Thursday, May 21, 2015 04:16 hrs UTC

കണ്ണൂര്‍ പിണറായിയില്‍ പാചക വാതക ടാങ്കര്‍ മറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ വാതക ചോര്‍ച്ചയില്ല. അപകട സാധ്യത കണക്കിലെടുത്ത് സമീപപ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
റോഡിലെ ഗട്ടറില്‍ വീണ് നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കും ക്ളീനര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെ ഗതാഗതം വഴി തിരിച്ചു വിട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.