You are Here : Home / News Plus

ജനസമ്പര്‍ക്ക പരിപാടിക്ക് ആലപ്പുഴയില്‍ തുടക്കം

Text Size  

Story Dated: Thursday, May 21, 2015 06:04 hrs UTC

 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയായ കരുതല്‍ 2015 ആലപുഴ ജില്ലയില്‍ തുടങ്ങി. യു.ഡി.എഫ് സര്‍ക്കാരിന്‍െറ മൂന്നാം ഘട്ട ജനസമ്പര്‍ക്ക പരിപാടിയിലെ ഒമ്പതാമത്തെ ജില്ലയാണ് ആലപുഴ.

ജില്ലയിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഭവന ഭാരതം എന്ന പദ്ധതി തുടങ്ങുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ജില്ലാ കലക്ടറായിരിക്കും ഇതിന്‍െറ ചെയര്‍മാന്‍. പദ്ധതി വിജയം കണ്ടാല്‍ സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോമളപുരം സ്പിന്നിങ് മില്ലിന് 6 കോടി രൂപ, ജില്ലയിലെ വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി അനുവദിച്ച 42.62 കോടിയില്‍ 17 കോടി രൂപ അടിയന്തിരമായി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.

12,355 പരാതികളാണ് ആലപുഴയില്‍ നിന്ന് ലഭിച്ചത്. ഏറ്റവും സങ്കീര്‍ണമായ പരാതികളുമായി എത്തിയ 100 പേരെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.