You are Here : Home / News Plus

പറവൂരില്‍ വാഹനാപകടം: സൈക്കിള്‍ യാത്രികന്‍ മരിച്ചു

Text Size  

Story Dated: Thursday, May 21, 2015 06:05 hrs UTC

ദേശീയപാത 17ല്‍ തുരുത്തിപുറം കവലയില്‍ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് സൈക്കിള്‍ യാത്രികന്‍ മരിച്ചു. തുരുത്തിപ്പുറം സ്വദേശിയും മരണസഹായ സംഘം ജീവനക്കാരനുമായ ജോണി(52)യാണ് മരിച്ചത്. വ്യാഴാഴ്ച 9.50നായിരുന്നു അപകടം. പറവൂരില്‍ ആറ് ദിവസത്തിനുള്ളില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ എണ്ണം ഇതോടെ നാലായി.

ബുധനാഴ്ച പറവൂര്‍ പാലത്തിന് സമീപം നിയന്ത്രണം വിട്ട സ്വകാര്യബസ് ബൈക്കിന് പിന്നിലിടിച്ച് ഹരി കൃഷ്ണന്‍ (16) എന്ന വിദ്യാര്‍ഥി മരണമടഞ്ഞിരുന്നു. ഇതേ റൂട്ടില്‍ തന്നെയാണ് വീണ്ടും അപകടമുണ്ടായിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.