You are Here : Home / News Plus

സിറിയയിലെ പൗരാണിക നഗരമായ പല്‍മിറ ഐ.എസ് പിടിച്ചെടുത്തു

Text Size  

Story Dated: Thursday, May 21, 2015 06:08 hrs UTC

സിറിയയിലെ പൗരാണിക നഗരമായ പല്‍മിറ ഇസ് ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിച്ചെടുത്തു. നഗരത്തില്‍നിന്ന് സിറിയന്‍ സൈന്യം പൂര്‍ണമായും പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച തന്നെ ഐ.എസ് പല്‍മിറ നഗരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. യുനസ്കോയുടെ ലോക പൈതൃക പട്ടിയില്‍ ഇടംനേടിയിട്ടുള്ള നഗരമാണ് പല്‍മിറ. ദമസ്കസില്‍ നിന്നും 210 കിലോമീറ്റര്‍ വടക്കു കിഴക്ക്, ഹോംസ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന നഗരമാണിത്. ഹോംസ് പ്രവിശ്യയും തലസ്ഥാനവുമുള്‍പ്പെടെ ഐ.എസ് പിടിച്ചെടുത്തു. നഗരത്തിന്‍റെ വടക്കന്‍ പ്രദേശത്തിന്‍്റെ നിയന്ത്രണം കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ഭീകരര്‍ ശക്തമായ പോരാട്ടം നടത്തിയാണ് നഗരം പൂര്‍ണമായും കീഴടക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.