You are Here : Home / News Plus

ഹയര്‍സെക്കണ്ടറി ഫലം പ്രഖ്യാപിച്ചു; പ്ളസ്ടു 83.96%, വി.എച്ച്.എസ്.ഇ 91.63%

Text Size  

Story Dated: Thursday, May 21, 2015 07:54 hrs UTC

പ്ളസ്ടു^ വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു. പ്ളസ്ടുവില്‍ 83.96 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.
കഴിഞ്ഞവര്‍ഷം 79.39 ശതമാനമായിരുന്നു വിജയം. 10839 പേര്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് ലഭിച്ചത്. 89.34 ശതമാനം പെണ്‍കുട്ടികളും 77.78 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു. എറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള ജില്ല കോഴിക്കോടാണ്. 87.5 ശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള ജില്ല പത്തനംതിട്ട(76.11). 59 സ്കൂളുകള്‍ നൂറു ശതമാനം വിജയം നേടി.

വി.എച്ച്.എസ്.ഇയില്‍ 91.63 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്. പി.ആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബാണ് ഫലം പ്രഖ്യാപിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.