You are Here : Home / News Plus

മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം

Text Size  

Story Dated: Thursday, May 21, 2015 07:58 hrs UTC

ഭക്ഷ്യ,സിവില്‍ സപൈ്ളസ് മന്ത്രി അനൂപ് ജേക്കബിനെതിരേ വിജിലന്‍സ് അന്വേഷണം. കേരള കോണ്‍ഗ്രസ്ബി
ചെയര്‍മാന്‍ആര്‍.ബാലകൃഷ്ണപിള്ള നല്‍കിയ പരാതിയിലാണ് അന്വേഷണം.
ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി നിയമനങ്ങളില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ബാലകൃഷ്ണപിള്ള വിജിലന്‍സ് ഡയറക്ടര്‍ക്കു പരാതി നല്‍കുകയായിരുന്നു. പിള്ളയുടെ പരാതിമേല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സ്പെഷല്‍ സെല്‍ എസ്.പിമാര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി.
നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പിള്ള പരാതി നല്‍കിയിരുന്നു. ഇതേ കത്താണ് അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതിയായി നല്‍കിയത്. അഴിമതി ആരോപിച്ച് കെ.എം മാണിക്കെതിരെയും ബാലകൃഷ്ണപിള്ള പരാതി നല്‍കിയിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.