You are Here : Home / News Plus

സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും

Text Size  

Story Dated: Thursday, May 21, 2015 05:31 hrs UTC

തിരുവനന്തപുരം:നടന്‍ സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകും. ഇതു സംബന്ധിച്ച കേന്ദ്രസര്‍ക്കാറിന്‍റെ ഉറപ്പ് സുരേഷ് ഗോപിക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഒൗദ്യേഗിക പ്രഖ്യാപനം ഉടന്‍ വരും.
ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ് എന്നിവരുമായി സുരേഷ്ഗോപി കൂടിക്കാഴ്ച നടത്തിയിരുന്നു. നിയമിതനായാല്‍ ഈ പദവിയിലത്തെുന്ന ആദ്യമലയാളിയാകും സുരേഷ്ഗോപി.
സിനിമാമേഖലയുടെ വളര്‍ച്ചക്കുവേണ്ടി 1975ലാണ് കോര്‍പ്പറേഷന്‍ സ്ഥാപിതമായത്. മുംബൈയിലാണ് ആസ്ഥാനം. സിനിമാ നിര്‍മ്മാതാവ് രമേശ് സിപ്പി, നടന്‍ ഓംപുരി തുടങ്ങിയ പ്രശസ്തര്‍ ഈ സ്ഥാനം വഹിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.