You are Here : Home / News Plus

വിദേശ പര്യടനങ്ങളില്‍ ഭ്രമിച്ചിരിക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്ന് സുധീരന്‍

Text Size  

Story Dated: Thursday, May 21, 2015 05:43 hrs UTC

തിരുവനന്തപുരം: വിദേശ പര്യടനങ്ങളില്‍ ഭ്രമിച്ചിരിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. ചൈന സന്ദര്‍ശനത്തിനിടെ മാതൃരാജ്യത്തെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ച മോദിയുടെ നടപടി അപമാനകരവും അംഗീകരിക്കാന്‍ കഴിയാത്തതുമാണ്. വിവാദപരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണം. മോദിയുടെ നേതാവായ വാജ്പേയി പോലും രാജ്യത്തിന്‍െറ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇന്ത്യയിലെ പ്രധാനമന്ത്രിമാര്‍ പിന്തുടര്‍ന്ന പാരമ്പര്യം തച്ചുതകര്‍ക്കുന്ന മോദിയുടെ നയങ്ങള്‍ക്കെതിരെ ജനവികാരം ഉയരണം. ഇന്ദിരഭവനില്‍ സംഘടിപ്പിച്ച രാജീവ് ഗാന്ധി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാര വികേന്ദ്രീകരണത്തിലേക്ക് രാജ്യത്തെ നയിച്ച പഞ്ചായത്തീരാജ് -നഗരപാലികാ നിയമങ്ങളുടെ ഉപജ്ഞാതാവ് എന്ന നിലയില്‍ രാജീവ് ഗാന്ധി എക്കാലവും സ്മരിക്കപ്പെടുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.