You are Here : Home / News Plus

പന്നീര്‍ശെല്‍വം രാജിവെച്ചു; ജയലളിതയുടെ സത്യപ്രതിജ്ഞ നാളെ

Text Size  

Story Dated: Friday, May 22, 2015 05:17 hrs UTC

തമിഴ്നാട് മുഖ്യമന്ത്രി പന്നീര്‍ശെല്‍വം രാജിവെച്ചു. തമിഴ്നാട് ഗവര്‍ണര്‍ കെ. റോസയ്യയെ കണ്ടാണ് പന്നീര്‍ശെല്‍വം രാജി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ അദ്ദേഹത്തിന്‍െറ രാജി സ്വീകരിച്ചു. നാലു മന്ത്രിമാര്‍ക്കൊപ്പമായിരുന്നു പന്നീര്‍ സെല്‍വം ഗവര്‍ണറുടെ വസതിയിലെ ത്തിയത്. രാജി സമര്‍പ്പിച്ച ശേഷം അദ്ദേഹം ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലേക്ക് മടങ്ങി. അതേസമയം എ.ഐ.എ.ഡി.എം.കെ നേതാവ് ജയലളിത മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഇന്ന് രാവിലെ ഏഴുമണിക്ക് അണ്ണാ ഡി.എം.കെ ആസ്ഥാനത്തു ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുടെ യോഗത്തില്‍ പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി ജയലളിതയെ തെരഞ്ഞെടുത്തിരുന്നു.

ജയലളിത മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരികെ വരുന്നതില്‍ ആഹ്ളാദം പ്രകടപ്പിച്ച് എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ തമിഴ്നാട്ടിലെങ്ങും തെരുവുകളിലിറങ്ങി. പോയസ് ഗാര്‍ഡനു ചുറ്റും പ്രവര്‍ത്തകര്‍ നിറഞ്ഞതിനാല്‍ പൊലിസ് സുരക്ഷ കര്‍ശനമാക്കി.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.