You are Here : Home / News Plus

മഅ്ദനി ഇന്ന് മടങ്ങും

Text Size  

Story Dated: Friday, May 22, 2015 05:18 hrs UTC

ജാമ്യവ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് മാതാവിനെ കാണാന്‍ കേരളത്തിലത്തെിയ അബ്ദുന്നാസിര്‍ മഅ്ദനി വെള്ളിയാഴ്ച ബംഗളൂരുവിലേക്ക് മടങ്ങുമെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജുമുഅ നമസ്കാരത്തിനുശേഷം ഇന്ന് പ്രത്യേക പ്രാര്‍ഥന നടക്കും. മൂന്നിന് അന്‍വാര്‍ശ്ശേരിയില്‍നിന്ന് യാത്ര തിരിക്കുന്ന മഅ്ദനി ആഞ്ഞിലിമൂട്, കാരാളിമുക്ക്, പടപ്പനാല്‍, ചേനങ്കരമുക്ക്, പുത്തന്‍ചന്ത വഴി ടൈറ്റാനിയം ജങ്ഷനിലത്തെി ദേശീയപാത വഴി തിരുവനന്തപുരത്തേക്ക് പോകും. രാത്രി ഒമ്പതിന് ഇന്‍ഡിഗോ വിമാനത്തിലാണ് മടക്കം. ജനറല്‍ സെക്രട്ടറി മൈലക്കാട് ഷായും പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.