You are Here : Home / News Plus

വി.എസിന്‍െറ ലക്ഷ്യം വിഭാഗീയതയെന്ന് സി.പി.എം

Text Size  

Story Dated: Friday, May 22, 2015 05:21 hrs UTC

പാര്‍ട്ടിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിഭാഗീയത ലക്ഷ്യം വെച്ചാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. യു.ഡി.എഫ് രാഷ്ട്രീമായ തകര്‍ച്ച നേരിടുമ്പോള്‍ വലതു പക്ഷ മാധ്യമങ്ങള്‍ക്കൊപ്പം നിന്ന് സഹായിക്കുന്ന നിലപാടാണ് വി.എസിന്‍േറതെന്നും പാര്‍ട്ടിയെ അദ്ദേഹം വെല്ലുവിളിക്കുകയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി.

സി.പി.എമ്മിന്‍െറ മുന്‍ ദേശീയ- സംസ്ഥാന സെക്രട്ടറിമാരെ ഇകഴ്ത്തുന്ന പരാമര്‍ശം ചാനലില്‍ നടത്തിയതിനോടുള്ള പ്രതികരണമെന്ന നിലക്കാണ് വി.എസിനെതിരെ പാര്‍ട്ടി സെക്രട്ടേറിയേറ്റ് നിശിത വിമര്‍ശം ഉള്‍കൊള്ളുന്ന ദീര്‍ഘമായ പ്രമേയം അംഗീകരിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വാര്‍ത്താ സമ്മേളനത്തില്‍ പ്രമേയം പരസ്യപ്പെടുത്തിയത്.

വി.എസിന്‍െറ പ്രസ്താവന പൊളിറ്റ് ബ്യൂറോ നിഷേധിച്ചിട്ടും ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്ന നിലപാട് പി.ബിയെ തള്ളിപ്പറയുന്നതിനും വെല്ലുവിളിക്കുന്നതിനും തുല്യമാണ്. പാര്‍ട്ടി സെക്രട്ടറിയുടേത് ഒറ്റയാന്‍ പ്രവര്‍ത്തനമല്ല. കൂട്ടായ തീരുമാനത്തിലൂടെയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. അഴിമതിയും ജനദ്രോഹ നടപടികളും സ്വീകരിക്കുന്ന യു.ഡി.എഫ് സര്‍ക്കാറിനെ സഹായിക്കുന്ന തരത്തിലാണ് വി.എസിന്‍െറ ഇത്തരം ആക്ഷേപങ്ങളെന്നും കോടിയേരി പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.