You are Here : Home / News Plus

ഐ.പി.എല്‍ വാതുവെപ്പ്: വിവിധയിടങ്ങളില്‍ റെയ്ഡ്

Text Size  

Story Dated: Friday, May 22, 2015 07:35 hrs UTC

ഈ വര്‍ഷത്തെ ഐ.പി.എല്‍ സീസണ്‍ അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ വാതുവെപ്പിന് തടയിടുന്നതിനായി എന്‍ഫോഴ്സ്മെന്‍റ് വിഭാഗം നടപടി തുടങ്ങി. രാജ്യത്തെ വിവിധ നഗരങ്ങളിലായി എന്‍ഫോഴ്സ്മെന്‍റ് വിഭാഗം വെള്ളിയാഴ്ച റെയ്ഡ് നടത്തി. വാതുവെപ്പു നടക്കുന്നതായ രഹസ്യവിവരത്തെ തുടര്‍ന്നാണു ഡല്‍ഹി, മുംബൈ, ജയ്പൂര്‍ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ റെയ്ഡ് നടന്നത്. റെയ്ഡ് അടുത്ത ദിവസങ്ങളിലും തുടരും

ഐ.പി.എല്‍ സീസണ്‍ അവസാനിക്കാനിരിക്കെ വാതുവെപ്പു മാഫിയ സജീവമായതാണ് എന്‍ഫോഴ്സ്മെന്‍റ് റിപ്പോര്‍ട്ടുകള്‍. 600 മുതല്‍ 800 കോടി  രൂപയടെ വാതുവെപ്പാണ് ഐ.പി.എല്ലില്‍ നടക്കുന്നതെന്ന് എന്‍ഫോഴ്സ്മെന്‍റ് വൃത്തങ്ങള്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.