You are Here : Home / News Plus

ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് പിന്തുണയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Text Size  

Story Dated: Friday, May 22, 2015 07:36 hrs UTC

ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും തമ്മിലുള്ള അധികാര വടംവലിയില്‍ ലഫ്. ഗവര്‍ണറെ പിന്തുണച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. ഉന്നത ഉദ്യോഗസ്ഥരുടെ നിയമനം അടക്കമുള്ള വിഷയങ്ങളില്‍ ലഫ്. ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടേണ്ടതില്ലെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. 

ആവശ്യമുണ്ടെന്ന് തോന്നിയാല്‍മാത്രം ലഫ്. ഗവര്‍ണര്‍ സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞാല്‍ മതിയെന്ന് വിജ്ഞാപനം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധി എന്ന നിലയില്‍ ഡല്‍ഹി പോലീസ്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കുമേലുള്ള അധികാരം ലഫ്. ഗവര്‍ണര്‍ക്കാണെന്നും വിജ്ഞാപനം വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയതെന്ന് കരുതുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.