You are Here : Home / News Plus

വി.എസ്സിന്റെ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതം: എസ് രാമചന്ദ്രന്‍പിള്ള

Text Size  

Story Dated: Friday, May 22, 2015 07:39 hrs UTC

പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിപക്ഷ നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ വി.എസ് അച്യുതാനന്ദന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. ആരോപണങ്ങള്‍ പോളിറ്റ്ബ്യൂറോ നേരത്തെതന്നെ തള്ളിയതാണ്. 

എല്ലാ വിഷയങ്ങളും കേന്ദ്രകമ്മിറ്റിയെ അറിയിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. 6, 7 തീയതികളില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി എല്ലാകാര്യങ്ങളും ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും. പാര്‍ട്ടിക്കെതിരെ ഒട്ടേറെ ആക്ഷേപങ്ങള്‍ മുമ്പും ഉയര്‍ന്നിട്ടുണ്ട്. അടിസ്ഥാനരഹിതമായിരുന്നു അവയെല്ലാമെന്ന് എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.