You are Here : Home / News Plus

ജെഡി-യുവിനെ എല്‍ഡിഎഫില്‍ തിരിച്ചുകൊണ്ടുവരണമെന്നു കാനം

Text Size  

Story Dated: Friday, May 22, 2015 09:29 hrs UTC

 ജെഡി-യുവിനെ എല്‍ഡിഎഫില്‍ തിരിച്ചുകൊണ്ടുവരണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതുമുന്നണി വിട്ട പാര്‍ട്ടികളെ തിരിച്ചുകൊണ്ടുവരണമെന്നതു പാര്‍ട്ടിയുടെ നയമാണ്. ജെഡി-യു നിലവില്‍ യുഡിഎഫിന്റെ ഭാഗമാണെന്നും എന്നാല്‍ അവര്‍ മടങ്ങിവരാന്‍ തയാറായാല്‍ എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജെഡി-യു ഉള്‍പ്പടെയുള്ള കക്ഷികള്‍ ഇടതുമുന്നണി വിട്ടു പോയ കാര്യങ്ങള്‍ ഇപ്പോള്‍ കുത്തിപ്പൊക്കേണ്ട ആവശ്യമില്ല. വി.എസ്.അച്യുതാനന്ദനെതിരേ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രമേയം പാസാക്കിയത് അവരുടെ ഉള്‍പ്പാര്‍ട്ടി വിഷയമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.