You are Here : Home / News Plus

ജയലളിത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Text Size  

Story Dated: Saturday, May 23, 2015 04:25 hrs UTC

ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്ന് സ്ഥാനമേല്‍ക്കും. രാവിലെ 11ന് മദ്രാസ് സര്‍വകലാശാലയുടെ ശതാബ്ദി മന്ദിരത്തിലാണ് സത്യപ്രതിജ്ഞ. പന്നീര്‍സെല്‍വം മന്ത്രിസഭയിലെ രണ്ടുപേരൊഴികെ മറ്റെല്ലാ മന്ത്രിമാരും ജയലളിതയുടെ മന്ത്രിസഭയിലുണ്ടാകും.
വെള്ളിയാഴ്ച രാവിലെ ഏഴിന് അണ്ണാ ഡി.എം.കെ ആസ്ഥാനത്തുചേര്‍ന്ന പാര്‍ട്ടി എം.എല്‍.എമാരുടെ യോഗം ജയലളിതയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. തൊട്ടുപിറകെ പന്നീര്‍സെല്‍വം മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞു. അദ്ദേഹം അവതരിപ്പിച്ച പ്രമേയം എം.എല്‍.എമാര്‍ പിന്താങ്ങി. അണ്ണാ ഡി.എം.കെയുടെ 151 എം.എല്‍.എമാരില്‍ 146 പേരും നടന്‍ വിജയകാന്തിന്‍െറ ഡി.എം.ഡി.കെയിലെ അഞ്ചു വിമത എം.എല്‍.എമാരും പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.