You are Here : Home / News Plus

രൂപേഷിന്‍െറയും ഷൈനയുടെയും കസ്റ്റഡി അപേക്ഷയില്‍ വിധി ഇന്ന്

Text Size  

Story Dated: Saturday, May 23, 2015 04:26 hrs UTC

മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ രൂപേഷിന്‍െറയും ഷൈനയുടെയും കസ്റ്റഡി അപേക്ഷയില്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.
പ്രതികളില്‍നിന്ന് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ 15 ദിവസത്തെ കസ്റ്റഡി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര സുരക്ഷാ വിഭാഗം (ഐ.എസ്.ഐ.ടി) കോടതിയെ സമീപിച്ചത്. പ്രതിഭാഗത്തിന്‍െറയും പ്രോസിക്യൂഷന്‍െറയും വാദം കേട്ടശേഷമാണ് ജഡ്ജി എം. നന്ദകുമാര്‍ ഹരജി വിധി പറയാനായി ഇന്നത്തേക്ക് മാറ്റിയത്. തങ്ങള്‍ ഒളിവിലായിരുന്നില്ളെന്നും വര്‍ഷങ്ങളായി രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നുവെന്നായിരുന്നു ഇവരുടെ വാദം. കോയമ്പത്തൂരില്‍വെച്ച് കേരള പൊലീസ് ചോദ്യം ചെയ്യവെ കേരളത്തിലേക്ക് കൊണ്ടുവന്നശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കസ്റ്റഡിയില്‍ നല്‍കിയാല്‍ ദിവസത്തില്‍ ഒരു തവണ ഇവരെ കാണാന്‍ അനുമതി നല്‍കണമെന്നും അഭിഭാഷകന്‍ തുഷാര്‍ നിര്‍മല്‍ സാരഥി കോടതിയോട് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.