You are Here : Home / News Plus

തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത വീണ്ടും അധികാരമേറ്റു

Text Size  

Story Dated: Saturday, May 23, 2015 06:16 hrs UTC

തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത വീണ്ടും അധികാരമേറ്റു. മദ്രാസ് സര്‍വകലാശാലയിലെ ശതാബ്ദി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് അഞ്ചാം തവണയാണ് ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയാകുന്നത്. അനധികൃത സ്വത്തുസമ്പാദന കേസില്‍ കര്‍ണാടക ഹൈക്കോടതി ഇവരെ കുറ്റവിമുക്തമാക്കിയതിനെ തുടര്‍ന്നാണ് ജയലളിത വീണ്ടും മുഖ്യമന്ത്രി പദത്തില്‍ തിരിച്ചത്തെുന്നത്. ജയലളിതയോടൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. എല്ലാ മന്ത്രിമാരും ഒരുമിച്ചാണ് സത്യവാചകം ചൊല്ലിയത്. തമിഴ്നാടിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് മന്ത്രിമാര്‍ കൂട്ടത്തോടെ സത്യപ്രതിജ്ഞ ചെയ്യുന്നത്. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, രജനികാന്ത്, പ്രഭു, വിക്രം, ശരത്കുമാര്‍, തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.