You are Here : Home / News Plus

രൂപേഷിനേയും ഷൈനയേയും കസ്റ്റഡിയില്‍ വിട്ടു

Text Size  

Story Dated: Saturday, May 23, 2015 07:50 hrs UTC

അറസ്റ്റിലായ മാവോവാദി നേതാക്കളായ രൂപേഷിനേയും ഷൈനയേയും 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഇവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കരുതെന്നും കോടതി ഉത്തരവിട്ടു.

ഇവരെ ചോദ്യം ചെയ്യുന്ന സമയം മുന്‍കൂട്ടി അവരുടെ അഭിഭാഷകനെ അറിയിക്കണമെന്നും എറണാകുളം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വ്യക്തമാക്കി. വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ ആഭ്യന്തര സുരക്ഷാ വിഭാഗത്തിന് കസ്റ്റഡിയില്‍ വാങ്ങാം. 

2007 ല്‍ മാവോവാദി നേതാക്കളായ മല്ല രാജ റെഡ്ഡിയേയും ഭാര്യയേയും പെരുമ്പാവൂരില്‍ ഒളിവില്‍ താമസിക്കാന്‍ സഹായിച്ചു എന്ന കേസിലാണ് ഇവരെ ചോദ്യം ചെയ്യുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.