You are Here : Home / News Plus

സൗദി പള്ളിയിലെ സ്‌ഫോടനം: ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തു

Text Size  

Story Dated: Saturday, May 23, 2015 07:52 hrs UTC

സൗദി മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്ഥനാസമയത്തുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സ് (ഐ.എസ്) ഏറ്റെടുത്തു. ഷിയാ ഭൂരിപക്ഷ പ്രദേശമായ ഖത്തീഫിലെ ഖുദൈഹ് പ്രദേശത്തെ ഇമാം അലി ബിന് അബീതാലിബ് പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്. 

സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. 52 പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി, മസര്‍ ക്ലിനിക് എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

പ്രാര്‍ത്ഥനക്കെന്ന വ്യാജേന പള്ളിയിലെത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചത്. ചാവേര്‍ ആക്രമണമാണെന്ന് സൗദി മന്ത്രാലയം അറിയിച്ചെങ്കിലും വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.