You are Here : Home / News Plus

അച്യുതാനന്ദനെതിരേ നടപടിയെടുക്കാന്‍ ഭയമില്ലെന്ന് രാമചന്ദ്രന്‍പിള്ള

Text Size  

Story Dated: Saturday, May 23, 2015 09:22 hrs UTC

വി.എസ്.അച്യുതാനന്ദനെതിരേ നടപടിയെടുക്കാന്‍ സിപിഎമ്മിന് ഭയമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു എസ്ആര്‍പി. വി.എസിനെതിരേ ഉചിതമായ സമയത്ത് നടപടിയെടുക്കും. വി.എസിനെതിരേ സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രമേയത്തിന്റെ പേരില്‍ കേന്ദ്ര നേതൃത്വത്തില്‍ ഭിന്നതയില്ല. തീരുമാനമെടുക്കാത്ത വിഷയത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും എസ്.രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.