You are Here : Home / News Plus

മെക്‌സിക്കോയില്‍ പോലീസും അക്രമികളും ഏറ്റുമുട്ടി; 43 മരണം

Text Size  

Story Dated: Saturday, May 23, 2015 09:56 hrs UTC

മെക്‌സിക്കോയിലെ മിഷോകനില്‍ അക്രമികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 43 പേര്‍ കൊല്ലപ്പെട്ടു. ടാന്‍ഹുവാതോ നഗരത്തില്‍ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു. മയക്കുമരുന്ന് മാഫിയയാണ് അക്രമത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇവര്‍ക്കെതിരെ പോലീസ് ആക്രമണം നടത്തുകയായിരുന്നു.മരിച്ചവരില്‍ ഒരു പോലീസ് ഓഫീസറും ഉള്‍പ്പെടും. ഇവരില്‍ നിന്ന് വന്‍ ആയുധ ശേഖരം കണ്ടെത്തിയിട്ടുണ്ട്. അക്രമികളുമായുള്ള ഏറ്റുമുട്ടല്‍ മൂന്നു മണിക്കൂറോളം നീണ്ടു നിന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.