You are Here : Home / News Plus

അരുവിക്കരയിലെ സ്ഥാനാര്‍ഥിയെ ഒറ്റക്കെട്ടായി തീരുമാനിക്കും-കെ.മുരളീധരന്‍

Text Size  

Story Dated: Saturday, May 23, 2015 04:51 hrs UTC

അരുവിക്കരയില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തീരുമാനിക്കുമെന്നു കെ. മുരളീധരന്‍ എം.എല്‍.എ. ജി. കാര്‍ത്തികേയന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജനങ്ങള്‍ യു.ഡി.എഫിനെ വിജയിപ്പിക്കും. ഉപതെരഞ്ഞെടുപ്പിന്‍െറ തീയതി പ്രഖ്യാപിച്ചാല്‍ ഉടന്‍തന്നെ തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടി സ്ഥാനാര്‍ഥിയെ തീരുമാനിക്കും. ഇതില്‍ തര്‍ക്കമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രശ്നങ്ങളൊന്നുമില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ഇതുവരെയുള്ള പ്രശ്നങ്ങളെല്ലാം അങ്ങനെ തന്നെയാണു പരിഹരിച്ചത്. പാര്‍ട്ടി ഒറ്റക്കെട്ടായി നിന്ന് യു.ഡി.എഫിനെ വീണ്ടും അധികാരത്തിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എം.ഐ. ഷാനവാസ് എം.പി തന്‍െറ രാഷ്ര്ടീയ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന ടി. സിദ്ദിഖിന്‍െറ ഫേസ്ബുക്ക് പോസ്റ്റിനെകുറിച്ചുള്ള ചോദ്യത്തിന് ആര്‍ക്കും ആരുടെയും രാഷ്ര്ടീയ ഭാവി തകര്‍ക്കാന്‍ കഴിയില്ലെന്നു മുരളീധരന്‍ മറുപടി നല്‍കി. അവനവന്‍െറ ഭാവി തകര്‍ക്കുന്നത് അവനവന്‍ തന്നെയാണ്. ദൃശ്യ മാധ്യമങ്ങളുടെ കാലത്ത് എല്ലാവരുടെയും ജീവിതം തുറന്ന പുസ്തകമാണ്. എല്ലാം ജനങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. ഒരാളുടെ കൈയിലിരിപ്പാണ് അയാളുടെ ഭാവി പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.