You are Here : Home / News Plus

ബിജു രമേശിന് ബാറുടമകളുടെ പൂര്‍ണ പിന്തുണ

Text Size  

Story Dated: Saturday, May 23, 2015 05:30 hrs UTC

കൊച്ചി: ധനമന്ത്രി കെ.എം മാണിയും എക്സൈസ് മന്ത്രി കെ. ബാബുവും അടക്കമുള്ളവര്‍ക്കെതിരെ ബാര്‍ കോഴ ആരോപണവുമായി രംഗത്തുവന്ന ബിജു രമേശിന് ബാറുടമകളുടെ പൂര്‍ണ പിന്തുണ. ബാര്‍ ഓണേഴ്സ് അസോസിയേഷന്‍ എക്സിക്യൂട്ടിവ് യോഗത്തിലാണ് ബിജുവിന് പിന്തുണ നല്‍കാന്‍ തീരുമാനമായത്.
കേസില്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകും. അന്വേഷണവുമായി സഹകരിച്ച് വിജിലന്‍സിന് സത്യസന്ധമായ മൊഴി നല്‍കാനും യോഗത്തില്‍ തീരുമാനമായി. ബാറുടമകളില്‍ നിന്ന് പിരിച്ച പണം ആര്‍ക്കെല്ലാം നല്‍കി, എങ്ങനെ ചെലവാക്കി തുടങ്ങിയ കാര്യങ്ങള്‍ അടുത്ത യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബോധിപ്പിക്കും. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രം നുണപരിശോധനക്ക് ഹാജരായാല്‍ മതിയെന്നും യോഗം തീരുമാനമെടുത്തു.
അതേസമയം തര്‍ക്ക വിഷയങ്ങളില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമായില്ല. ഇക്കാര്യങ്ങള്‍ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ബാറുടമകള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.