You are Here : Home / News Plus

നടി ശ്രീവിദ്യയുടെ വില്‍പത്രം:ഗണേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

Text Size  

Story Dated: Saturday, May 23, 2015 05:38 hrs UTC

തിരുവനന്തപുരം: നടി ശീവിദ്യയുടെ വില്‍പത്രം നടപ്പാക്കിയില്ലെന്ന പരാതിയില്‍ മുന്‍ മന്ത്രി കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ഡി.ജി.പിയുടെ ശിപാര്‍ശപ്രകാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കര്‍രാമന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
വില്‍പത്രം അട്ടിമറിച്ചെന്ന പരാതിയില്‍ ഗണേഷ്കുമാറിനെതിരെ ശങ്കര്‍രാമന്‍ ലോകായുക്തയില്‍ മൊഴി നല്‍കിയിരുന്നു. പാലക്കാട് സ്വദേശി രവീന്ദ്രനാഥന്‍ നല്‍കിയ കേസിലാണ് സാക്ഷിയായ ശങ്കര്‍രാമന്‍ വെള്ളിയാഴ്ച മൊഴി നല്‍കിയത്.
ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫിസിലാണ് വില്‍പത്രം രജിസ്റ്റര്‍ ചെയ്തത്. മരണാനന്തരം ട്രസ്റ്റ് രൂപവത്കരിച്ചശേഷം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കുക, സംഗീത നൃത്ത സ്കൂള്‍ തുടങ്ങുക, സ്വത്തിന്‍െറ ഒരു വിഹിതം സഹോദരന്‍െറ രണ്ട് ആണ്‍ മക്കള്‍ക്ക് നല്‍കുക എന്നീ കാര്യങ്ങളാണ് വില്‍പത്രത്തില്‍ പറഞ്ഞിരുന്നത്. ഇവ നടപ്പാക്കേണ്ട ചുമതല ഗണേഷ്കുമാറിനായിരുന്നു. എന്നാല്‍ വില്‍പത്രം അദ്ദേഹം അട്ടിമറിച്ചെന്നും പ്രവര്‍ത്തനം കടലാസില്‍ മാത്രമാണെന്നും പരാതിയില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.