You are Here : Home / News Plus

മാവോയിസ്റ്റാകുന്നത് കുറ്റകരമല്ല എന്ന വിധി അപ്രായോഗികമെന്ന് ചെന്നിത്തല

Text Size  

Story Dated: Saturday, May 23, 2015 05:43 hrs UTC

തിരുവനന്തപുരം: മാവോയിസ്റ്റാകുന്നത് കുറ്റകരമല്ലെന്ന ഹൈകോടതി വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിധിപകര്‍പ്പ് പഠിച്ച് റിപ്പോര്‍ട്ട് കിട്ടിയ ശേഷം വിധിക്കെതിരെ നിയമപരമായി മുന്നോട്ടുപോകുന്ന കാര്യം തീരുമാനിക്കും. വിധി നിയമപരമായി നിലനില്‍ക്കുമോ എന്ന കാര്യം സംശയമാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
വിധി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രമേശ് ചെന്നിത്തല നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ആഭ്യന്തര സെക്രട്ടറിക്കാണ് നിര്‍ദേശം കൊടുത്തത്. മാവോവാദിയായിരിക്കുകയെന്നത് കുറ്റകൃത്യമല്ലെന്ന് കഴിഞ്ഞദിവസം ഹൈകോടതി പരാമര്‍ശം നടത്തിയിരുന്നു. ചിന്തിക്കാനുള്ള അവകാശമെന്നത് അടിസ്ഥാനപരമായ മനുഷ്യാവകാശമാണെന്നിരിക്കെ അതിന്‍െറ പേരില്‍ മാത്രം ഒരാളുടെ സ്വാതന്ത്ര്യം തടഞ്ഞുവെക്കാന്‍ അധികാരമില്ലെന്നായിരുന്നു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്‍െറ നിരീക്ഷണം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.