You are Here : Home / News Plus

എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യസുരക്ഷയില്‍ വീഴ്ച വരുത്തിയെന്ന് ആന്‍റണി

Text Size  

Story Dated: Saturday, May 23, 2015 05:57 hrs UTC

ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യസുരക്ഷയില്‍ വീഴ്ച വരുത്തിയെന്ന് മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്‍റണി. പ്രതിരോധ മേഖലക്ക് നല്‍കുന്ന കേന്ദ്ര വിഹിതം വെട്ടിക്കുറച്ചു. യു.പി.എ ഭരണത്തെ അപേക്ഷിച്ച് വിഹിതത്തില്‍ 10,000 കോടി രൂപയുടെ കുറവാണ് വരുത്തിയത്. അയല്‍ രാജ്യങ്ങളില്‍ നിന്നുളള ഭീഷണി വര്‍ധിച്ചു വരികയാണെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.
റാഫേല്‍ വിമാന ഇടപാടില്‍ നടപടിക്രമങ്ങള്‍ പാലിച്ചോയെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം. സേനയില്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കാത്തത് കുറ്റകരമായ അനാസ്ഥയാണ്. പദ്ധതി നടപ്പാക്കാന്‍ യു.പി.എ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചതാണെന്നും ആന്‍റണി ചൂണ്ടിക്കാട്ടി.
മാര്‍ക്കറ്റിങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിലാണ്. ഇതില്‍ മാത്രമാണ് മോദിയും സംഘവും ശ്രദ്ധ ചെലുത്തുന്നത്. എന്നാല്‍, പ്രകടനത്തില്‍ മോദി സര്‍ക്കാര്‍ പിന്നിലാണെന്നും ആന്‍റണി കുറ്റപ്പെടുത്തി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.